മയ്യിൽ ഗോപാലൻ പീടികയിൽ സിപിഎം-ബിജെപി സംഘർഷം; 2 പേർക്ക് പരിക്ക് #latest_news

 
മയ്യിൽ: മയ്യിൽ ഗോപാലൻ പീടികയിൽ സിപിഎം-ബിജെപി സംഘർഷം. രക്ഷാ ബന്ധൻ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രക്ഷാബന്ധൻ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. 

ആർഎസ്എസ് കണ്ണൂർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് എ.വി രജിത്ത്, മുല്ലക്കൊടി മണ്ഡൽ കാര്യവാഹ് സുനിൽ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ 19 സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0