കണ്ണൂർ: ആയിക്കരയിൽ ആൾത്താമസമില്ലാത്ത കെട്ടിടത്തിന് മുകളിൽ മ രിച്ച നിലയിൽ കാണപ്പെട്ടത് നഗരത്തിൽ ആക്രി പെറുക്കുന്നയാളെന്ന് സംശയം. എന്നാൽ ഔദ്യോഗികമായി ബന്ധുക്കളോ മറ്റോ എത്തി തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രിയാണ് ആയിക്കര അറക്കൽ മ്യൂസിയത്തിനടുത്തുള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ മൂന്ന് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് നാട്ടുകാരനായ മയിൽ വാഹനനൻ (70) ആണെന്ന് പരിസരവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. സ്‌റ്റേഡിയം കോംപ്ലക്‌സിലെ ഒരു വസ്ത്രാ ലയത്തിനടുത്താണ് ഇയാൾ താമസിച്ചു വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ വരാറില്ലെന്നും എങ്ങോട്ടാണ് പൊയതെന്നറിയില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം മൂന്നു ദിവസം കഴിഞ്ഞിട്ടും തിരിച്ചറിയാത്ത സാഹചര്യത്തിൽ മൃതദേഹം ഇന്ന് ഉച്ചക്ക് പയ്യാമ്പലത്ത് സംസ്കരിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.