ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീർ അറസ്റ്റിൽ #Minu_Muneer
നടി മിനു മുനീറിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിലേക്ക് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട സംഭവം 2014 ലാണ് നടന്നത്. തമിഴ്നാട് തിരുമംഗലം പോലീസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്‌സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. വളരെക്കാലമായി ഒളിവിലായിരുന്ന മിനു മുനീർ ആലുവയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തമിഴ്നാട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ അടുത്തിടെ അറസ്റ്റിലായ മിനു മുനീർ, ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ പോലീസ് നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ, ബാലചന്ദ്രമേനോനെതിരെ മിനു നൽകിയ ലൈംഗികാതിക്രമ പരാതി തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിയിരുന്നു.