ബൈക്കിലെത്തി മാല മോഷണം നടത്തിയ പ്രതി അറസ്റ്റിൽ #latest_news
തലശ്ശേരി: തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽ നിന്ന് മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ ന്യൂമാഹി പൊലീസ് അറസ്‌റ്റ് ചെയ്തു. വഴിയാത്രക്കാരായ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട കാസർകോട് കീഴൂർ കളനാട് ഗ്രാമം ചെറിയ പള്ളിക്ക് സമീപം ഷംനാസ് മൻസിൽ മുഹമ്മദ് ഷംനാസ് (32) ആണ് പിടിയിലായത്.
കൂത്തുപറമ്പ്, തലശേരി, ന്യൂമാഹി, നാദാപുരം ഭാഗങ്ങളിൽ നിന്ന് മാല പൊട്ടിച്ച കേസിൽ പ്രതിയാണ്.
കോടിയേരി ഓണിയൻ സ്കൂളിന് അടുത്ത ബാലവാടിക്ക് സമീപത്തെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന കവിയൂരിലെ ഭാർഗവിയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ്റെ സ്വർണമാല പൊട്ടിച്ച കേസിൻ്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ബൈക്കിൽ അതിവേഗമെത്തി മാല പൊട്ടിക്കുന്ന സിസിടിവി കാമറയിലെ ദൃശ്യം കേന്ദ്രീകരിച്ച് എസ്എച്ച്ഒ ബിനു മോഹൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കണ്ണൂരിൽ താമസിച്ച ഒരു ഹോട്ടലിൽ നിന്നാണ് വ്യക്തമായ ഫോട്ടോ ലഭിച്ചത്.