കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സമരം ആരംഭിച്ചത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാൽ- എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം.