ഓണം അടുത്തു, ശര്‍ക്കര ഉപ്പേരി ഇല്ലാതെ എന്ത് ഓണം ? എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന ശര്‍ക്കര ഉപ്പേരിയുടെ റെസിപ്പി ഇതാ : #Banana_Upperi_Recipe

 

ഓണം അടുത്തു, ഇനി ആഘോഷത്തിന്റെ നാളുകള്‍, മൂടിക്കെട്ടിയ മാനം തെളിഞ്ഞു, പൂക്കളങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ വിടര്‍ന്നു. ആഘോഷങ്ങളോടൊപ്പം ഭക്ഷണവും മലയാളിക്ക് പ്രധാനമാണ്. തൂശനിലയില്‍ കഴിക്കുന്ന സദ്യ കൂടി ഉള്‍പ്പെടുമ്പോഴേ മലയാളിയുടെ ഓണാഘോഷം പൂര്‍ണ്ണമാവുകയുള്ളൂ.

ഓണ സദ്യയില്‍ കരികലോടൊപ്പം തന്നെ വിശേഷപ്പെട്ടതാണ് കായ വറുത്തതും ഉപ്പേരിയും. കടകളില്‍ നിന്ന് വാങ്ങുന്നതിന് പകരമായി ഇന്ന് നമുക്ക് ഉപ്പേരി ഉണ്ടാക്കുന്നത് പരിചയപ്പെടാം.

നേന്ത്രക്കായ, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന  ഒരു പ്രാദേശിക മധുരപലഹാരമാണ് ഉപ്പേരി.നമ്മുടെ വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് ശര്‍ക്കര ഉപ്പേരി.

വീട്ടിൽ ഉപ്പേരി എങ്ങനെ ഉണ്ടാക്കാം: 

ചേരുവകൾ :

  • നേന്ത്രക്കായ - 3 എണ്ണം 
  • ശർക്കര - 6 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ 
  • ചുക്ക് പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ 
  • ജീരകം പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0