അരുന്ധതി റോയി, എ ജി നൂറാനി എന്നീ പ്രശസ്ത എഴുത്തുകാരുടെ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീർ നിരോധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 98 പ്രകാരമാണ് നടപടി. ലെഫ്റ്റനന്റ് ഗവർണറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
ഭീകരതയെ മഹത്വപ്പെടുത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന കാരണത്താലാണ് നടപടി. നിരോധിച്ച പുസ്തകങ്ങളിൽ അരുന്ധതി റോയിയുടെ 'ആസാദി', എ ജി നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012' എന്നിവയും ഉൾപ്പെടുന്നു.