• രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
• 17ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട്
ആറു മണിക്ക് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മന്ത്രി സജി ചെറിയാന്‍ മേളയുടെ
ഉദ്ഘാടനം നിര്‍വഹിക്കും.
• സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ തെളിവുകൾ
പുറത്തുവന്നതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
• റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി വിദേശമന്ത്രി എസ് ജയ്ശങ്കർ
കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം
വികസിപ്പിക്കുന്നതിനാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.
• പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല്
രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട്
മോഷണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്
ചർച്ചയില്ലാതെ ബില്ല് പാസാക്കുകയായിരുന്നു.
• ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് കസ്റ്റഡിയിൽ 30 ദിവസം
പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന വിവാദമായ 130-ാം ഭരണഘടന
ഭേദഗതി ബിൽ അടക്കം മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ
അവതരിപ്പിച്ചു.
• ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ.