• ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.
അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന
ബസ് ആണ് മറിഞ്ഞത്.
• കാന്‍സര്‍ മരുന്നുകള്‍ പരമാവധി
വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ്
കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള
മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതായി ആരോഗ്യ
മന്ത്രി വീണാ ജോര്‍ജ്.
• ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ
തള്ളി മന്ത്രി ആര്‍ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ
ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍
തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
• താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന്
തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ്
ഉള്ളതെന്ന് ചോദിച്ച സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി
തീരുമാനിക്കുമെന്നും അറിയിച്ചു.
• പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ നിർമാതാവ്
സാന്ദ്ര തോമസിന്‍റെ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്.
• വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക്
നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന
പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന്
മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
• ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട്
പ്രതി സെബാസ്റ്റ്യനെ 26 വരെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി
കാലാവധി പൂർത്തിയായ ശേഷമാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതി
സെബാസ്റ്റ്യനെ റിമാൻഡിൽ വിട്ടത്.
• സ്വകാര്യ ട്യൂഷൻ സെന്ററുകളും മത്സര
പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ,
എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കുമെതിരെ നടപടിയുണ്ടാകും. പൊതുവിദ്യാഭ്യാസ
ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുക. ഇതിൽ
വീഴ്‌ച വരുത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും.