ബ്ലോക്ക് തല ജോബ് ഫെയർ ഓഗസ്റ്റ് 23 ന് #job_fair

 

 തളിപ്പറമ്പ: തൊഴിലന്വേഷകരെ തിരിച്ചറിയുന്നതിനും അർത്ഥവത്തായ തൊഴിലിനായി തയ്യാറാക്കുന്നതിനും വിവിധ തലങ്ങളിൽ തൊഴിൽ മേളകൾ വിവിധ ഏജൻസികളുമായി ചേർന്ന് നടത്തുക വഴി തളിപ്പറമ്പിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാൻ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ആണ് “കണക്റ്റിംഗ് തളിപ്പറമ്പ” ധർമ്മശാല ഗവ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന മെഗാ ജോബ് ഫെയറിൽ 7000  അഭ്യസ്തവിദ്യരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തത്. ഇതിന്റെ തുടർച്ചയായി കേരള നോളജ് മിഷനുമായി ചേർന്ന് തളിപ്പറമ്പ് ബ്ലോക്ക് തല ജോബ് ഫെയർ നടത്തുകയാണ്.

തീയതി - ആഗസ്ത് 23, ശനിയാഴ്ച്ച
രജിസ്ട്രേഷൻ - രാവിലെ 9 മണി
സ്ഥലം - തളിപ്പറമ്പ് ആർട്ട്സ് & സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്
 

കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജോബ് സ്റ്റേഷനിൽ ബന്ധപ്പെടുക. നിലവിൽ 25 കമ്പനികളാണ് പങ്കെടുക്കുന്നത്. തുടർച്ചയായ തൊഴിൽ മേളകളും , ജോബ് ഡ്രൈവുകളും വഴി പരമാവധിയാളുകൾക്ക് തൊഴിൽ നൽകാനാണ് തളിപ്പറമ്പ മണ്ഡലത്തിൽ  കണക്റ്റിംഗ് തളിപ്പറമ്പ മിഷനിലൂടെ പരിശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0