വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. സർക്കാർ നിയോഗിച്ച ഏഴ് അംഗ വിദഗ്ധ സംഘത്തിന്റെ നീദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടരുന്നത്. നിലവിൽ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഡയാലിസിസ് തുടരുകയാണ്.
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതേസമയം, നിലവിലുള്ള ചികിത്സയും വെന്റിലേറ്റർ പിന്തുണയും തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.