കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് #latest_news

 

കടയ്ക്കൽ: ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പോലീസ് പിടിയിൽ. മങ്ങാട് കുമ്മിളിലെ സച്ചിൻ നിവാസിൽ സച്ചിൻ (31) അറസ്റ്റിലായത്. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ്  1.451 കിലോഗ്രാം കഞ്ചാവുമായി സച്ചിൻ പിടിയിലാകുന്നത്.

കടയ്ക്കൽ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ മയക്കുമരുന്ന് കടത്തും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. പ്രതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചെറിയ പൊതികളിലാക്കി വില്പന നടത്തിവരികയായിരുന്നു. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു.

കുമ്മിളിലെ സജീവ യൂത്ത് കോൺഗ്രസ് നേതാവായ സച്ചിൻ കോൺഗ്രസ് കുമ്മിൾ മണ്ഡൽ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. യൂത്ത് കോൺഗ്രസിന്റെ ലഹരി വിരുദ്ധ പരിപാടികളിൽ നിറസാന്നിധ്യം ആയിരുന്നു പ്രതിയായ സച്ചിൻ.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0