കൊച്ചി: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. ശനിയാഴ്ചയാണ് സിനിമ കാണാൻ കോടതി തീരുമാനം എടുത്തിരിക്കുന്നത്.
സിനിമയിലെ ജാനകി എന്ന പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ, കോടതി സിനിമ കണ്ട ശേഷമായിരിക്കും തീരുമാനിക്കുക. സിനിമയുമായി ബന്ധപ്പെട്ട ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. 'ജാനകി' എന്ന പേര് സിനിമയിൽ നിന്ന് മാറ്റിയാൽ മാത്രമേ അംഗീകാരം നൽകു എന്നാണ് സെൻസർ ബോർഡിന്റെ തീരുമാനം.