ദേശീയപാതയിൽ ഗർത്തം;വൻദുരന്തം ഒഴിവായി #National_Highway

 


 


 കാസർകോട്: ദേശീയപാത പ്രവൃത്തി നടക്കുന്ന പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുള്ള റോഡിൽ ഗർത്തം. ബുധനാഴ്ച രാവിലെയാണ് ഗർത്തം രൂപപ്പെട്ടത്. നാലടിയോളം ആഴമുണ്ട്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർഥികൾ കടന്നുപോകുന്ന വഴിയാണ്.
ഗർത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി. അധ്യാപകരെത്തി അപകട മുന്നറിയിപ്പ് നൽകി. തുടർന്ന് കരാർ കമ്പനിയുടെ എൻജിനിയർമാരും തൊഴിലാളികളുമെത്തി ഗർത്തത്തിൽ മണ്ണിട്ട് ഉറപ്പിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0