തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊന്നു. ഈറോഡ് ടൗൺ ഗവൺമെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തെ തുടർന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടികളോട് സംസാരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് ആദിത്യയും പ്രതികളും മദ്യപിച്ചിരുന്നുവെന്നും അവർക്കിടയിൽ മുമ്പ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ആദിത്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.