കളമശേരി: യൂണിയൻ ബാങ്ക് മഞ്ഞുമ്മൽ ശാഖയിലെ ജീവനക്കാരിയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ സ്വദേശി സെന്തിൽകുമാർ(44) ആണ് അസിസ്റ്റന്റ് മാനേജർ മാവേലിക്കര സ്വദേശിനി ഇന്ദു കൃഷ്ണയെ (35) ബാങ്കിൽ കയറി ആക്രമിച്ചത്. സെന്തിൽകുമാർ ബാങ്കിലെ മുൻ അപ്രൈസർ ആയിരുന്നു. പ്രതിയെ ഏലൂർ പോലീസ് അറസ്റ് ചെയ്തു.
ഇന്നലെ രാത്രി 7 മണിയോടെ ബാങ്കിൽ എത്തിയ പ്രതി ഇന്ദുവിനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാർ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയും ഇന്ദുവിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഈ സമയം കൈയ്യിൽ ഉണ്ടായിരുന്ന കത്തിയുമായി ശുചിമുറിയിൽ കയറി സ്വയം വെട്ടിപ്പരിക്കേൽപിച്ചു. പോലീസ് എത്തി ശുചിമുറിയുടെ കതക് പൊളിച്ച് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇയാൾക്ക് ബാങ്കിലെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിന് കാരണം ഇന്ദുവാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകശ്രമം.