കെ.ആർ. മീരയ്ക്ക് ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരം #K.R Meera

 
ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് കെ.ആര്‍. മീര പ്രഭാഷണം നടത്തും.

ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള അംഗീകാരമായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0