കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ വിദ്യാഭ്യാസ വകുപ്പ് എടുത്ത അച്ചടക്ക നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇൻക്രിമെന്റ് തടഞ്ഞതും തുടർന്ന് സ്വീകരിക്കുന്ന നടപടികളുമാണ് സ്റ്റേ ചെയ്തത് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് രാഷ്ട്രീയ പ്രേരിത നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതായി കാട്ടി ഫർസീൻ മജീദാണ് കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ വകുപ്പിനോടും കോടതി വിശദീകരണം തേടും. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ആണ് ഫർസീൻ.