പ്ലസ്‌ വൺ: ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷിക്കാം #plusone_seats

 
പ്ലസ്‌വൺ പ്രവേശനത്തിന് വിവിധ അലോട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് നാലുവരെ ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ അപേക്ഷിക്കാം.

ഓരോ സ്കൂളിലും ബാക്കിയുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രാവിലെ സൈറ്റിൽ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. എത്ര ഓപ്ഷൻ നൽകുന്നതിനും തടസ്സമില്ല. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാനാകില്ല.

അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റടിസ്ഥാനത്തിൽ റാങ്കുപട്ടിക തയ്യാറാക്കും. ഇത് വ്യാഴാഴ്ച രാവിലെ ഒൻപതിന് സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അതു പരിശോധിച്ച് പ്രവേശനസാധ്യത കൂടുതലുള്ള സ്‌കൂളിൽ രാവിലെ 10-നും ഉച്ചയ്ക്ക് 12-നും ഇടയിൽ രക്ഷിതാവിനൊപ്പം ഹാജരാകണം. യോഗ്യതാ സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ബോണസ് പോയിന്റുകൾക്ക് ആധാരമാകുന്ന മറ്റുരേഖകളും കരുതണം.
ഓരോ സ്‌കൂളിലും ഹാജരാകുന്നവരിൽനിന്ന് സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് പരിഗണിച്ച് പ്രിൻസിപ്പൽ പ്രവേശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയാണ് ഇതിനുള്ള സമയം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0