കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ സ്വപ്ന ഭവനത്തിന് കൈതാങ്ങായി സർക്കാർ #kottayam_medical_college_Accident
By
Editor
on
ജൂലൈ 08, 2025
കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് എടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വീട് നിര്‍മാണത്തിനായി 12,80000 തുക സര്‍ക്കാര്‍ കൈമാറും. NSS ന്റെ സംസ്ഥാന കോര്‍ഡിനേറ്ററും MG യൂണിവേഴ്‌സിറ്റിയിലെ NSS കോര്‍ഡിനേറ്ററും സ്ഥലം MLA സി. കെ ആശയും ചേര്‍ന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.