കോഴിക്കോട് വടകരയിൽ 28കാരിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ പ്പോളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
വടകര പാർക്കോ ആശുപത്രിയിലേക്ക് പോകുന്നതിനിടെ സജീഷ് കുമാർ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യം അന്വേഷിച്ചപ്പോൾ, ഗതാഗതക്കുരുക്ക് കാരണം താൻ വഴിതിരിച്ചുവിടുകയാണെന്നും ഉടൻ എത്തുമെന്നും അയാൾ അറിയിച്ചു. എന്നാൽ, ദീർഘനേരം വഴിതിരിച്ചുവിട്ടപ്പോൾ, യുവതിക്ക് സംശയം തോന്നി ബഹളം വച്ചു. നാട്ടുകാർ കാണുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്ത്രീയെയും കുട്ടിയെയും ആയഞ്ചേരി പ്രദേശത്ത് ഇറക്കിവിട്ടു.
യുവതി ഓട്ടോയുടെ നമ്പർ ഉൾപ്പെടെ പരാതി നൽകിയതിനെത്തുടർന്ന് കണ്ണൂരിലെ വീട്ടിലേക്ക് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനെ ആക്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. എ.എസ്.ഐയെ കടിച്ചു. ഒടുവിൽ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.