ബമാകോ: മാലിയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരാക്രമണത്തിനിടെ തട്ടികൊണ്ടുപോയ ഇന്ത്യക്കാരെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. മാലിയിലെ കയാസ് പ്രദേശത്തുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന മൂന്ന് ഇന്ത്യക്കാരെയാണ് കാണാതായത്.
ജൂലൈ 1 ന് ഒരു സായുധ സംഘം ഫാക്ടറി പരിസരം ആക്രമിക്കുകയായിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷിതത്വവും മോചനവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനെ അറിയിച്ചു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ചൊവ്വാഴ്ച മാലിയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ജമാഅത്തെ നവാസ്‌ക്-ഇ-ഇസ്ലാമിയും അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട മുസ്ലീമീനും ഏറ്റെടുത്തിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.