നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബ്രഹ്‌മാണ്ഡ ബജറ്റിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം രാമായണയുടെ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്തു. 835 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ഇതിഹാസ കാവ്യത്തിന്റെ സിനിമാരൂപത്തിൽ രാമനായി രൺബീർ കപൂറും, രാവണനായി യാഷും ആണ് അഭിനയിക്കുന്നത്.
ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും, ഇസൈ പുയൽ എ.ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും അഭിനയിക്കുന്നു. 8 ഓസ്കർ അവാർഡുകൾ നേടിയ ഹോളിവുഡ് വിഎഫ്എക്സ് കമ്പനിയായ dneg ആണ് ചിത്രത്തിനായി vfx വർക്കുകൾ കൈകാര്യം ചെയ്യുന്നത്.
ടീസർ ആരംഭിക്കുമ്പോൾ സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളായ ബ്രാഹ്മണ, വിഷ്ണു, മഹേശ്വരന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട രാമനും രാവണനും തമ്മിലുള്ള വൈരത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും, രാമായണവും ഭാരതീയരും തമ്മിലുള്ള ബന്ധവും എടുത്തു പറയുന്നതായി കാണാം.