ഏലപ്പാറ : പാലായിൽ നിന്നും തമിഴ്നാട്ടിലെ ഉശിലം പെട്ടിക്ക് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കൊല്ലം ദിണ്ടുക്കൽ ദേശീയ പാതയിൽ കുട്ടിക്കാനം വളഞ്ചാക്കാനം വെള്ളചാട്ടത്തിന് സമീപമാണ് സംഭവം. അംബുലൻസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാതയിൽ തെന്നിമാറിയാണ് അപകടം നടന്നത്. രോഗിയായ ആൽബി(36)നും ബന്ധുക്കളും അംബുലൻസിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.