എക്​സൈസിന്​ ജനങ്ങൾ കൈമാറുന്ന രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർ സർവീസിലുണ്ടാകില്ല -എം. ബി. രാജേഷ് #Excise

 


തിരുവനന്തപുരം: എക്​സൈസിന്​ പൊതുജനങ്ങൾ കൈമാറുന്ന രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർ സർവീസിലുണ്ടാകില്ലെന്ന് മന്ത്രി എം. ബി. രാജേഷ്. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെത്തുന്ന മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിൽ വകുപ്പിന്​ പരിമിതികളുണ്ട്. എന്നാലും ഗോവ വരെ എത്തി കേസ് തെളിയിച്ച സംഭവങ്ങളുണ്ട്. കേരളം മയക്കുമരുന്നിന്‍റെ തലസ്ഥാനമാണെന്ന്​ വിശേഷിപ്പിച്ചുകൊണ്ടാണ് ഇവിടെ കേസുകൾ കൂടുന്നുവെന്ന പ്രചാരണം നടക്കുന്നത്. പഞ്ചാബിനേക്കാൾ മൂന്നിരട്ടി കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തുവെന്നത് യാഥാർഥ്യമാണ്. ചെറിയ അളവിലുള്ള മയക്കുമരുന്ന് പോലും കേരളത്തിൽ പിടികൂടി കേസെടു​ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0