പഴയങ്ങാടി: അപകടകരമായി തെറ്റായ ദിശയില്‍ ബസ് ഓടിച്ചു തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തില്‍ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎല്‍-58 ഇ-4329 ) ബ്രീസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് 5:10നായിരുന്നു കേസിനാസ്പദമായ സംഭവം.
പഴയങ്ങാടി ബീവി റോഡില്‍ അണ്ടര്‍ ബ്രിഡ്ജിനടുത്ത് ഗതാഗത തടസം ഉണ്ടായപ്പോള്‍ മാട്ടൂല്‍ ഭാഗത്ത് നിന്നു തെറ്റായ ദിശയില്‍ അപകടകരമായ വിധത്തില്‍ ബസ് ഓടിച്ചു വരുന്നത് കണ്ട് ഗതാഗത തടസം നീക്കുവാന്‍ ശ്രമിക്കുകയായിരുന്ന ഹോം ഗാര്‍ഡ് രാജേഷ് നിര്‍ത്താന്‍ കൈ കാണിച്ചപ്പോഴാണ് ബസ് വേഗത്തില്‍ ഓടിച്ച് പോയത്.