ഇന്ത്യൻ സിനിമാ സംവിധാനവിസ്മയത്തിന് പിറന്നാൾ നിറവ് #adoor
By
Open Source Publishing Network
on
ജൂലൈ 03, 2025
ഇന്ത്യൻ സിനിമാ സംവിധായക അത്ഭുതം അടൂർ ഗോപാലകൃഷ്ണന് ഇന്ന് 83 വയസ്സ്. മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ മുഴുവനായും മറ്റൊരുതലത്തിൽ നോക്കിക്കാണാനും അതിൽ എത്തിചേരാനും അദ്ദേഹത്തിന് സാധിച്ചു.
തന്റെ ആദ്യത്തെ മലയാള ചലച്ചിത്രമായ 'സ്വയംവര'ത്തിനു തന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എത്ര എത്ര മനോഹര ചലച്ചിത്രങ്ങൾ അതിലേറെ പുരസ്‌കാരങ്ങൾ.
മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ,പത്മശ്രീ പുരസ്കാരം,ദാദ ഫാൽക്കെ പുരസ്കാരം,ജെ സി ഡാനിയേൽ പുരസ്കാരം അങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ പേരുകൾ മറന്ന് അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭയെ നമ്മുക്ക് ഓർക്കാൻ കഴിയില്ല.