മാൻഡ്രിഡ് : കാറപകടത്തിൽ കൊല്ലപ്പെട്ട് ലിവർപൂൾ താരം ഡിയോഗോ ജോട്ട (28). പോർച്ചുഗൽ ദേശീയ ടീമിൽ അംഗം കൂടിയാണ് താരം.വടക്ക് പടിഞ്ഞാറൻ സ്പെയിനിൽ വച്ചാണ് അപകടം നടന്നത്.
അപകടത്തിൽ താരത്തിന്റെ അനുജനും മരണപ്പെട്ടു. ഡിയോഗോ ജോട്ടയുടെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം തന്റെ കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്.ഡിയോഗോ ജോട്ടയുടെ വിയോഗം ഫുട്ബോൾ ലോകത്തിന് തീരാവേദനയായി മാറിയിരിക്കുകയാണ്.