കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ ഇനി പ്രത്യേക മൊബൈൽ നമ്പർ #ksrtc


 

കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ ഒരുക്കി കെഎസ്ആർടിസി.

ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്നും കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും കെഎസ്ആർടിസി മീഡിയ സെൽ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0