മഴ തുടരും. കണ്ണൂരിൽ യെല്ലോ അലേർട്ട് #Weather_Alert
By
Editor
on
ജൂലൈ 27, 2025
കണ്ണൂർ: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറില്‍ അൻപത് മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് ചൊവ്വാഴ്ച വരെ തുടരും.
ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.