16 കോച്ചുള്ള മെമു ട്രെയിനുകള്‍ ഇന്നുമുതല്‍ #memu_train
By
Editor
on
ജൂലൈ 23, 2025
16 കോച്ചുകളുള്ള മെമു ട്രെയിനുകള്‍ ഇന്നു മുതല്‍ കേരളത്തില്‍ സർവീസ് നടത്തും. കൊല്ലം - ആലപ്പുഴ (66312), ആലപ്പുഴ - എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതല്‍ 16 കോച്ചുകളുമായി ഓടിത്തുടങ്ങുന്നത്.
ഷൊർണൂർ -കണ്ണൂർ (66324), കണ്ണൂർ -ഷൊർണൂർ (66323) എന്നീ സർവീസുകളില്‍ 24 മുതലും 16 കോച്ചുകള്‍ ഉണ്ടാകും. ഷൊർണൂർ - എറണാകുളം (66319), എറണാകുളം - ആലപ്പുഴ (66300), ആലപ്പുഴ - കൊല്ലം (66311) എന്നീ മെമുകള്‍ 25 മുതലും 16 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
നിലവില്‍ കേരളത്തില്‍ ഓടുന്ന മെമു ട്രെയിനുകളില്‍ എട്ട്, 12 കോച്ചുകള്‍ വീതമാണ് ഉള്ളത്. ഇതില്‍ 12 കോച്ചുകള്‍ ഉള്ളവയാണ് 16 കോച്ചുകളിലേക്ക് മാറുന്നത്.