അറ്റ്ലാന്റ : ക്ലബ് വേൾഡ് കപ്പിൽ ഇന്ന് മയാമി പി.എസ്.ജി പോരാട്ടം. പ്രീ-ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ മെസ്സി നയിക്കുന്ന ഇന്റർ മയാമി നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 9.30 ന് മത്സരം നടക്കും. കടുത്ത പോരാട്ടം തന്നെയാണ് ഇരു ടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ മയാമി ഒരു കളി പോലും തോറ്റില്ല. പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയെ അവർ പരാജയപ്പെടുത്തിയെങ്കിലും, പാൽമിറാസ്, അൽ അഹ്ലി എന്നിവരുമായി അവർ സമനിലയിൽ പിരിയുകയാണുണ്ടായത്.
പി.എസ്.ജി അവരുടെ ആദ്യ മത്സരത്തിൽ ജയവും, പിന്നീടുള്ള രണ്ട് മത്സരത്തിൽ തോൽവിയും ജയവും നേടിയാണ് ഗ്രൂപ്പ് വിജയികളായത്.
മെസ്സിയെ കൂടാതെ, ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ മുൻ ബാഴ്‌സലോണ കളിക്കാരും മിയാമി നിരയിലുണ്ട്. മെസ്സിക്ക് എതിരെ കളിക്കുന്നത് തന്റെ മുൻ ടീം ആണെന്നതും ഈ മത്സരത്തിന്റെ പ്രത്യേകത ആണ്.