• നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു, 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി
ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും
അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും
ലഭിച്ചു.
• അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം
തിരിച്ചറിഞ്ഞു. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ
ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.
• മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ
അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി
എസ്സിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു.
• ഖത്തറിലെ യുഎസ് വ്യോമതാവളങ്ങൾക്കുനേരെ പ്രത്യാക്രമണം നടത്തി ഇറാൻ.
ഖത്തർ പ്രാദേശിക സമയം തിങ്കൾ വൈകിട്ട് 7.30ഓടെയാണ് ദോഹയ്‌ക്കടുത്ത് അൽ
ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം.
• രാജ്യത്തെ ഓരോ നയതന്ത്ര ദൗത്യവും ഒാഡിറ്റിന് വിധേയമാക്കാനും ഇന്ത്യന്‍
എംബസികളുടെ ആഭ്യന്തരസംവിധാനങ്ങള്‍ പുതുക്കാനും പാര്‍ലമെന്ററി പാനല്‍
ശുപാര്‍ശ ചെയ്തേക്കും.
• ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തില്‍. മേയ് മാസത്തില്‍
ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.
10 ശതമാനം വര്‍ധനയെന്നാണ് സര്‍ക്കാര്‍ കണക്കുകൾ.
• മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുവെന്ന
കാരണത്താല്‍ മകളെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തി. പത്താം ക്ലാസില്‍
92.60 ശതമാനം മാര്‍ക്ക് ലഭിച്ച സാധന ഭോസ്ലെ എന്ന വിദ്യാര്‍ത്ഥിനിയാണ്
പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.