തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസിൽ ഇടിച്ചു, അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല. തിരുവനന്തപുരം ആലംകോട് ആണ് സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഏകദേശം 30 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പിൻസീറ്റിൽ ഇരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.