പാകിസ്ഥാന്റെ പരമാധികാരത്തിനൊപ്പം ചൈന നിലകൊള്ളും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായുള്ള ചർച്ചയ്ക്കിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഈ ഉറപ്പ് നൽകിയത്.
"ചൈന എപ്പോഴും പാകിസ്ഥാന്റെ പരമാധികാരത്തിനും തുല്യതയ്ക്കും ഒപ്പം നിൽക്കും" എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിൽ പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും വിശാലമായ താൽപ്പര്യങ്ങൾക്കായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകണമെന്ന് ചൈന പറഞ്ഞു. ആക്രമണം ഒഴിവാക്കി പ്രശ്നം സമാധാനപരമായി പരിഹരിക്കണം. ഇത് ഇരു രാജ്യങ്ങളുടെയും മികച്ച താൽപ്പര്യങ്ങൾക്കാണെന്ന് ചൈന പ്രസ്താവിച്ചിരുന്നു.
അന്താരാഷ്ട്ര സമൂഹം ഈ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം ആഗ്രഹിക്കുന്നു. പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനയും ഇടപെടുമെന്ന് വാഗ്ദാനം ചെയ്തു. നേരത്തെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചതിനെ ചൈന അപലപിച്ചിരുന്നു.