ഐഎൻഎസ് വിക്രാന്തിന്റെ സ്ഥാനം അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോൺ കോൾ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് നടിച്ച് ഐഎൻഎസ് വിക്രാന്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചായിരുന്നു കോൾ. നാവികസേനയുടെ പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തു.
രാത്രിയിൽ വിളിച്ചയാൾ 'രാഘവൻ' എന്ന് പരിചയപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് അവകാശപ്പെടുകയും ഐഎൻഎസ് വിക്രാന്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോൺ കോളിൽ സംശയം തോന്നിയ നാവിക ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.