ഗർഭിണിയുടെ വയറ്റിൽ ടെന്നീസ് ബോളിനേക്കാൾ വലിപ്പമുള്ള വിര; വില്ലനായത് വളർത്തുനായ..#latestnews

 


 ടുണീസ്: 26 വയസ്സുള്ള ഗർഭിണിയുടെ വയറ്റിൽ ടെന്നീസ് ബോൾ വലുപ്പത്തിലുള്ള പുഴുവിനെ കണ്ടെത്തി. ടുണീഷ്യയിലെ ഒരു യുവതിയിൽ ടേപ്പ് വേം സിസ്റ്റ് കണ്ടെത്തി. ഈ കണ്ടെത്തൽ ആരോഗ്യ വിദഗ്ധരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 20 ആഴ്ച ഗർഭിണിയായ 26 വയസ്സുള്ള സ്ത്രീയുടെ വയറ്റിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.

വളർത്തുനായയുടെ ശരീരത്തിൽ നിന്ന് വിര സ്ത്രീയുടെ ശരീരത്തിൽ പ്രവേശിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിൽ സ്ത്രീയുടെ വയറ്റിൽ വിരയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനയിൽ ഒരു ഹൈഡാറ്റിഡ് സിസ്റ്റ് കണ്ടെത്തി. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിഡ് സിസ്റ്റ്.

സ്ത്രീയുടെ പെൽവിക് മേഖലയിലാണ് സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം മുട്ടകൾ വഹിക്കുന്ന നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നവരിലാണ് ഇത്തരം സിസ്റ്റുകൾ ഉണ്ടാകുന്നത്. വിദഗ്ദ്ധ ചികിത്സ ലഭിച്ച ശേഷം ഗർഭിണിയുടെ വയറ്റിൽ നിന്ന് ഒരു വിരയെ നീക്കം ചെയ്തിട്ടുണ്ട്. വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ, വെറ്ററിനറി വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0