പരിയാരം സ്‌ക്വാഡിന് ബാഡ്ജ് ഓഫ് ഓണര്‍..#latest news

 


പ്രമാദമായ പരിയാരം കവർച്ചാക്കേസ് തെളിയിച്ച അന്വേഷണ സംഘങ്ങൾക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.

അന്വേഷണ സംഘത്തെ നയിച്ച ഇൻസ്പെക്ടർ പി. നളിനാക്ഷൻ, എസ്ഐ പി. എസ്.ഐ സഞ്ജയ് കുമാർ, എസ്.ഐ കെ.പി സെയ്ദ്, ഇ.എസ്.ഐ ഷിജോ അഗസ്റ്റിൻ, എസ്.ഐ ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫല് അഞ്ചില്ലത്ത് എന്നിവർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.
പരിയാരം കവർച്ച അന്വേഷണം

പരിയാരം കവർച്ചാക്കേസ് പ്രതികളെ ഒന്നിനുപിറകെ ഒന്നായി കീഴടക്കിയത് പരിയാരം പോലീസ് സ്‌ക്വാഡ് വിശ്രമമില്ലാതെയുള്ള കഠിന പരിശ്രമത്തിലൂടെയാണ്.ഒക്ടോബർ 19-നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ. ഷക്കീർ, ഡോ. ഫർസീന ദമ്പതിമാരുടെ വീട്ടിൽ കവർച്ച നടന്നത്. അന്നേദിവസം ഇവർ എറണാകുളത്ത് പോയിരുന്നു. രാത്രി വീട്ടിലെത്തിയ കവർച്ച സംഘം ജനലഴികൾ മുറിച്ച് അകത്തുകടന്ന് ഫർസീനയുടെ മാതൃസഹോദരിയായ വയോധികയെ ഭീഷണിപ്പെടുത്തി പത്ത് പവനും പണവും കവർന്നത്.രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിയുന്നത്.തെളിവുകളൊന്നും ബാക്കിവെക്കാതെയുള്ള കവർച്ചയായിരുന്നു.

സി.സി.ടി.വി. തുണികൊണ്ട് മറക്കുകയും ഇതിൻ്റെ ഡി.വി.ആർ. കൊണ്ടുപോകുകയും ചെയ്തു. വിരലടയാളമോ തെളിവുകളോ ഇല്ലാത്ത കേസിൽ ഏത് സംഘമാണ് കവർച്ച നടത്തിയത് എന്നറിയാൻ അന്വേഷണസംഘം കിണഞ്ഞുപരിശ്രമിച്ചു. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി. നളിനാക്ഷന്‍ പരിയാരം എസ്.എച്ച്.ഒ.യായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നു.നിരവധി സി.സി.ടി.വി.കള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ കാര്‍ കണ്ടെത്തുകയും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ വാഹനം പരിയാരം-കാഞ്ഞങ്ങാട്-ചെർക്കള വഴി കർണാടകയിലേക്ക് പോയതായും കുശാൽനഗറിൽ എത്തിയതായും മനസ്സിലായി. തുടർന്ന് കുശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പയിലെ ഹോട്ടലിൽ നിന്ന് കവർച്ച സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങൾ കിട്ടി. ഇവിടെവെച്ച് അവർ ഫോൺ ചെയ്തതായി മനസ്സിലായി. ഇതിലൂടെ കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷും സംഘവുമാണെന്ന് മനസിലാക്കി.

തുടർന്ന് ഓരോ പ്രതികളായി പോലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടുകയായിരുന്നു സാഹസികമായി പിടികൂടുകയായിരുന്നു.ഇവരെ കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണവും സഹായകമായി.അന്നത്തെ കണ്ണൂർ സൈബർ സെൽ എസ്.ഐ. യദുകൃഷ്ണനും സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കുയിലൂരും ശാസ്ത്രീയമായ അന്വേഷണത്തിന് ഏറെ പിന്തുണ നൽകി അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

സിഐ പി. നളിനാക്ഷൻ, എസ്ഐ സഞ്ജയ് കുമാർ, എസ്ഐ സയ്യിദ്, ഇഎസ്ഐ ഷിജോ അഗസ്റ്റിൻ, എസ് ഐ ചന്ദ്രൻ, അഷറഫ്, നൗഫല് അഞ്ചില്ലത്ത്, രജീഷ് പുഴയിൽ, വനിതാ സിപി ഒമ്യ എന്നിവരായിരുന്നു അന്വേഷണ സംഘങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0