കൊട്ടിയം: കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയിൽ. തഴുത്തല സ്വദേശി നസിയത്തും (60) മകൻ ഷാനുമാണ് (34) മരിച്ചത്.
നസിയത്തിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിൻ്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
ഇവർ തമ്മിൽ വഴക്കുണ്ടായെന്നാണ് അയൽവാസികൾ പറയുന്നത്. കൊട്ടിയം പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു.