ജയ്പുർ: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്നതിനായി പഞ്ചാബ് കിംഗ്സും ഇതിനോടകം സാധ്യതകൾ അവസാനിച്ച രാജസ്ഥാന് റോയൽസും ഏറ്റുമുട്ടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. പരിക്കേറ്റ് മുക്തനായി തിരിച്ചെത്തിയ സഞ്ജു സാംസൺ ആണ് രാജസ്ഥാനെ നയിക്കുന്നത്. നിലവിലുള്ള അഞ്ചോവർ പിന്നിടുമ്പോൾ 48-ന് മൂന്ന് എന്ന നിലയിലാണ് പഞ്ചാബുള്ളത്. പ്രിയൻഷ് ആര്യ (9), പ്രഭ്സിമ്രാൻ സിങ്, (21) മിച്ചൽ ഓവൻ (0) നേടിയ വിക്കറ്റുകളാണ് നഷ്ടമായത്. തുഷാർ ദേശ്പാണ്ഡെ രണ്ടും ക്വാന മഫാക ഒരു വിക്കറ്റെടുത്തു.
പ്ലേ ഓഫ് സാധ്യതയിൽ നിന്ന് ഇതിനോടകം പുറത്തായ രാജസ്ഥാന് പോയിൻ്റ് പട്ടികയിൽ അവസാന നിലയിലേക്ക് പോകാതിരിക്കാനുള്ള പോരാട്ടമാണ്. അതേസമയം പഞ്ചാബ് കിങ്‌സിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. 15 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബുള്ളത്. തൊട്ടുപിന്നിൽ 14 പോയിൻ്റുള്ള മുംബൈയാണ് അവർക്ക് ഭീഷണി.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. എന്നാൽ റോയൽ ചാലഞ്ചേഴ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴയെത്തുടര്‍ന്ന് മുടങ്ങിയിരുന്നു.