പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പോലീസ് പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ പീഡന ദൃശ്യം. കഴിഞ്ഞ ദിവസം പെരുമ്പാവൂർ പോലീസ് ഇയാളെ പിടികൂടിയത് 120 ഗ്രാം കഞ്ചാവുമായി. തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ നിന്ന് വാങ്ങിയ പോലീസ് കഞ്ചാവിൻ്റെ ഉറവിടങ്ങൾ തേടി പരിശോധനകൾ നടത്തിയപ്പോഴാണ് ഇയാൾ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയാണ് ബാലത്സംഗത്തിന് ഇരയാക്കിയിരിക്കുന്നത്. ഇയാൾ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് പോലീസിൻ്റെ നിഗമനം. പെരുമ്പാവൂർ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.