തിരുവനന്തപുരം∙ പതിനാറു വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ അടുത്ത ബന്ധുവായ രാജീവിനെ (41) 47 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷിച്ചു തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ആർ.രേഖ. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. 2020 സെപ്റ്റംബർ 25 ന് രാവിലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിനിടെ വീട്ടിലെത്തിയ കുട്ടിയുടെ സഹോദരി സംഭവം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
രണ്ട് കുട്ടികളുടെയും കരച്ചിൽ കേട്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പ്രതി കുട്ടിയെ മുറിയിൽ നിന്ന് അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് കുട്ടികൾ മൊഴി നൽകി. മുമ്പ് കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു, എന്നാൽ ഭീഷണിപ്പെടുത്തിയതിനാൽ ആരോടും പറയാൻ ഭയമായിരുന്നു.
രോഗിയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. നാട്ടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി, വി. രാജേഷ് കുമാർ, പി.എസ്. വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.