• ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം
പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം.
• സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം
പുനരാരംഭിക്കുന്നതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി
അനുവദിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ
പെൻഷൻ കൂടി അനുവദിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ
ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ ആദ്യ പ്രതിനിധി സംഘം
ജപ്പാനിലേക്ക് പുറപ്പെട്ടു. ജപ്പാൻ കൂടാതെ സിങ്കപ്പൂർ ഉൾപ്പെടെയുള്ള
രാജ്യങ്ങളിലേക്കാണ് സന്ദർശനം.
• ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് പടരുന്നതിനാൽ കേരളത്തിലും
പടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. കേരളത്തിൽ ഈ മാസം
റിപ്പോർട്ട് ചെയ്‌തത് 182 കോവിഡ് കേസുകളാണ്.
• നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കലിലൂടെ ഗാന്ധി കുടുംബം 142 കോടി
രൂപയുടെ ലാഭമുണ്ടാക്കിയെന്നും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ
രേഖകളുണ്ടെന്നും ഇഡി.
• ഛത്തീസ് ഗഢില്‍ 30 മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ്
നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളെയാണ്
ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
• പഠനവിടവ് പരിഹരിക്കാൻ ബോധപൂർവമായ ശ്രമങ്ങള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ
നടത്തണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.