ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാർ കിണറിൽ വീണു..#latest news

 




ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു.


നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കിണറിലിറങ്ങിയ ശേഷമാണ് ലോക്കായ ഡോര്‍ തുറന്ന് മുന്‍ സീറ്റില്‍ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്താനായത്.

തുടര്‍ന്ന് ക്രെയിന്‍ സര്‍വീസിനെ വിളിച്ചുവരുത്തി കാര്‍ പുറത്തെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0