പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 മെയ് 2025 | #NewsHeadlines

• പിഎസ്എല്‍വി സി61 ‍വിക്ഷേപണം പരാജയം. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ സ്ഥിരീകരിച്ചു.

• സംസ്ഥാനത്ത് ഐ പി എസ് തലപ്പത്ത് മാറ്റം. എക്‌സൈസ് കമീഷണറായി മാറ്റിയ എ ഡി ജി പി. എം ആര്‍ അജിത്കുമാറിന്റെ സ്ഥലം മാറ്റം റദ്ദാക്കി. അദ്ദേഹം ബറ്റാലിയന്‍ എ ഡി ജി പിയായി തുടരും.

• 2030ഓടെ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം അവസാനിപ്പിക്കാനൊരുങ്ങി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ). ബിബിസി സിഇഒ ടിം ഡേവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

• പാകിസ്ഥാന്‌ വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായുള്ള കേസിൽ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറിൽ താമസിക്കുന്ന ജ്യോതി മൽഹോത്രയാണ്‌ അറസ്റ്റിലായത്.

• ആം ആദ്മി പാര്‍ടിയിൽ നിന്നും 13 കൗണ്‍സിലർമാർ രാജിവെച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തിന് തുടർച്ചയായണ്.

• ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. പ്രാദേശിക സമയം രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങുകളിലും 200ലധികം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും.

• എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇഡി കൊച്ചി ഓഫിസ് അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

• വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷം കുടുംബശ്രീയിലൂടെ സ്ത്രീകള്‍ക്കായി ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0