കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി...#latest news

 


കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.


പ്രതികള്‍ എത്തിയ KL 65 L 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തർക്കങ്ങളെ തുടർന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0