ജമ്മു കശ്മീരിലെ അവന്തിപോറയിലെ ത്രാലിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ. വനമേഖലയോട് ചേർന്നുള്ള ഒരു ജനവാസ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
48 മണിക്കൂറിനുള്ളിൽ പ്രദേശത്തെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഷോപ്പിയാനിൽ ഓപ്പറേഷൻ കെല്ലർ വഴി മൂന്ന് ലഷ്കർ ഭീകരരെ വധിച്ചതിന് ശേഷമാണ് പുതിയ നീക്കം. പ്രദേശത്തുനിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. സൈന്യം ജെസിബികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. നാല് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. പഹൽഗാമിൽ ഭീകരരെ സഹായിച്ച പ്രാദേശിക ഭീകരൻ ആസിഫ് ഷെയ്ഖ് കൊല്ലപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനത്തിന് ശേഷം, അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ബിഎസ്എഫ് ഡിജി ജമ്മുവിലെത്തി.