പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 മെയ് 2025 | #NewsHeadlines

• പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.

• യുദ്ധസമാനമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്‌ ജനങ്ങൾക്ക്‌ പരീശീലനം നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്‌ച മോക്‌ ഡ്രില്ലുകൾ നടത്തി. വൈകിട്ട്‌ നാലുമണിമുതൽ 4.30 വരെയായിരുന്നു മോക്ക്‌ ഡ്രിൽ.

• ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റൻ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ രോഹിത് തുടരും. ബുധനാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തീരുമാനം പ്രഖ്യാപിച്ചത്.

• തനിക്ക് ഖേദവും നിരാശയും ഇല്ലെന്നും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10പേർ കൊല്ലപ്പെട്ടതായും ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ.

• തെലങ്കാന‑ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ നാല് വനിതകളുമുണ്ട്.
ബുധനാഴ്ച തെലങ്കാന അതിര്‍ത്തിപ്രദേശത്തെ കരേഗുട്ട കുന്നുകളിലാണ് സുരക്ഷാസേന ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

•  മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന്റെ ആദ്യ റൗണ്ടില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് ആദ്യം ഉയര്‍ന്നത് കറുത്ത പുകയായിരുന്നു. കോണ്‍ക്ലേവ് ഇന്നും തുടരും.

• ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്.

• ഇന്ത്യയുടെ സൈനിക നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0