• തൃശൂർ
പൂരം ഇന്ന്, വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും. ബുധനാഴ്‌ച പുലർച്ചെയാണ് വെടിക്കെട്ട്.
• രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന
നേട്ടത്തിലേക്ക് കേരളം. 14നും 60വയസിനും ഇടയിലുള്ള 99 ശതമാനത്തിലധികം
പേരും ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാഥമിക അറിവുകൾ നേടിയതോടെയാണ് കേരളം ഈ
നേട്ടത്തിലേക്ക് എത്തുന്നത്.
• ഇന്ത്യ‑പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക്
മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ
സ്ഥാപിക്കാനാണ് പ്രധാന നിര്‍ദേശം.
• ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും, മറ്റ് സഹായങ്ങളും നല്‍കിയ
യുവാവ് സുരക്ഷാ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍
ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് മുങ്ങിമരിച്ചു.
• ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച്
ഐക്യരാഷ്ട്ര സഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍
കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
• ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള സ്ത്രീയുടെ
ഹര്‍ജി തള്ളി സുപ്രീംകോടതി. മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍
രണ്ടാമന്റെ ചെറുമകന്റെ വിധവ സുല്‍ത്താന ബീഗമാണ് അവകാശ വാദമുന്നയിച്ച്
സുപ്രീംകോടതിയെ സമീപിച്ചത്.
• കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍
ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളി
കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആണ് രാഹുല്‍ ഗാന്ധിക്ക്
ഇന്ത്യയുടെയും യു കെയുടെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച
പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയത്.