• ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വർഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്.
• പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
• എച്ച് വെങ്കിടേഷ് ഐ പി എസ് പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി. നിലവില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയാണ് എച്ച് വെങ്കിടേഷ്.
• കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വിവിധ
ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കി.
• വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്
വെള്ളിയാഴ്‌ച. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖം പകൽ 11ന്
പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും.
• പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ
സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ ബുധനാഴ്‌ച സുരക്ഷാകാര്യങ്ങൾക്കായുള്ള
കേന്ദ്രമന്ത്രിസഭാ സമിതി വീണ്ടും യോഗംചേർന്നു. സാമ്പത്തികകാര്യങ്ങൾക്കും
രാഷ്ട്രീയകാര്യങ്ങൾക്കുമുള്ള മന്ത്രിസഭാ സമിതിയും യോഗം ചേർന്നിരുന്നു.
• ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശമാണെന്നും,
ഗ്രാമീണ മേഖലയിലുളവരും, സമൂഹത്തിലെ
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമുള്‍പ്പെടെ എല്ലാവര്‍ക്കും ഡിജിറ്റല്‍
സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും
സുപ്രീംകോടതി.
• പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ്
സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകൾ.